ന്യൂഡെൽഹി: രാജ്യത്ത് പ്രായപൂർത്തിയായ എല്ലാവർക്കും ഡിസംബർ ഒന്നിന് മുൻപായി ആദ്യ ഡോസ് കോവിഡ് വാക്‌സിൻ ലഭിച്ചുവെന്നത് ഉറപ്പാക്കാൻ സംസ്‌ഥാനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രണ്ടാം ഡോസ് എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാർ വിളിച്ച ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
48ഓളം ജില്ലകളിൽ 50% പേർക്ക് മാത്രമാണ് ആദ്യ ഡോസ് ലഭിച്ചിട്ടുള്ളത്. അതിനാൽ വീടുകൾ തോറും പ്രചാരണം നടത്തി എല്ലാവരും വാക്‌സിൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വ്യക്‌തമാക്കി നൽകണമെന്നും ജനങ്ങൾ വാക്‌സിൻ സ്വീകരിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ആയുഷ്‌മാൻ ഭാരത് ആരോഗ്യ ഇൻഫ്രാസ്ട്രക്‌ചർ മിഷൻ പ്രകാരം ലഭിക്കുന്ന തുക സംസ്‌ഥാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്ന നിർദ്ദേശവും ആരോഗ്യമന്ത്രി മുന്നോട്ടുവച്ചു.
Read also: സിംഗു അതിര്‍ത്തിയില്‍ സംഘര്‍ഷം; പോലീസ് ലാത്തി വീശി