ദുബായ്: ഹജ്‌ജ് തീർഥാടകർക്കുള്ള ആദ്യ വിമാനം ഇന്ന് ദുബായിൽ നിന്നും പുറപ്പെടും. ഔദ്യോഗിക ഹജ്‌ജ് വിമാനം സൗദിയയാണ് ദുബായ് സർക്കാർ പ്രതിനിധി സംഘത്തേയും വഹിച്ച് മദീനയിലേക്ക് യാത്ര തിരിക്കുക. കൂടാതെ വരും ദിവസങ്ങളിലെ തീർഥാടകർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ദുബായ് എയർപോർട്ടിലെ ഹജ്‌ജ് കമ്മിറ്റി അറിയിച്ചു.
ഹജ്‌ജ് തീർഥാടകർക്കായി ദുബായ് എയർപോർട്ടിൽ പ്രത്യേക ചെക്ക്-ഇൻ, ഇമിഗ്രേഷൻ, സെക്യൂരിറ്റി കൗണ്ടറുകൾ നീക്കിവച്ചിട്ടുണ്ട്. യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി തീർഥാടകർ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് അധികൃതർ വ്യക്‌തമാക്കി.
കൂടാതെ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തന്നെ ആവശ്യമായ യാത്രാരേഖകൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും, പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി, വാക്‌സിനേഷൻ കാർഡുകൾ, ഹജ്‌ജ് പെർമിറ്റ് എന്നിവ തയ്യാറാണെന്ന് ഉറപ്പാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read also: നികുതിവെട്ടിപ്പ്; സംസ്‌ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധനയുമായി ജിഎസ്‌ടി വകുപ്പ്







































