നികുതിവെട്ടിപ്പ്; സംസ്‌ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധനയുമായി ജിഎസ്‌ടി വകുപ്പ്

By News Desk, Malabar News
money_Malabar News
Representational image

തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി ഹോട്ടലുകളില്‍ ജിഎസ്‌ടി വകുപ്പിന്റെ പരിശോധന. ഹോട്ടൽ മേഖലയിൽ നടക്കുന്ന നികുതി വെട്ടിപ്പുകൾ കണ്ടെത്തുന്നതിനാണ് ഇന്നലെ രാത്രി ‘ഓപ്പറേഷൻ മൂൺലൈറ്റ് ‘ എന്ന പേരില്‍ പരിശോധന നടത്തിയത്.

രാത്രി ഏഴരക്ക് ആരംഭിച്ച പരിശോധന ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു. സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 32 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ജിഎസ്‌ടി ഇൻവെസ്‌റ്റിഗേഷൻ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന റെയ്‌ഡില്‍ നാൽപ്പതോളം ഓഫിസർമാരും ഇരുന്നൂറോളം ഇൻസ്‌പെക്‌ടർമാരും പങ്കെടുത്തു. ഹോട്ടലു‍ടമകള്‍ ഉപഭോക്‌താവിന്റെ പക്കൽ നിന്ന് നികുതി പിരിച്ചിട്ട് അത് സർക്കാരിൽ അടയ്‌ക്കാതെ വെട്ടിക്കുന്നുവെന്ന് ചിലയിടങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു.

ജിഎസ്‌ടി രജിസ്‌ട്രേഷൻ എടുക്കാൻ ആവശ്യമായ വാർഷിക വിറ്റുവരവ് ഹോട്ടലുകൾക്ക് 20 ലക്ഷം രൂപയാണ്. സംസ്‌ഥാനത്തെ ചില ഹോട്ടലുകൾ മനപ്പൂർവം വിറ്റുവരവ് കുറച്ചുകാണിച്ച് നികുതി വലയത്തിന് പുറത്താണ് നിൽക്കുന്നത്. രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള ചില സ്‌ഥാപനങ്ങളാകട്ടെ കിട്ടുന്ന വരുമാനം കൃത്യമായി കാണിച്ച് നികുതി അടക്കുന്നുമില്ല.

Most Read: ആകാശത്ത് സുനാമിയോ? ആദ്യം പേടി, പിന്നെ അമ്പരപ്പ്; വൈറൽ കാഴ്‌ചകൾ ഇതാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE