ജിഎസ്‌ടി കൂട്ടി; ഇന്ന് മുതൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കും

By Trainee Reporter, Malabar News
Prices of daily use items will increase from today
Representational Image
Ajwa Travels

തിരുവനന്തപുരം: ഇന്ന് മുതൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കും. ജിഎസ്‌ടി ഏർപ്പെടുത്തിയ പുതിയ നിരക്കാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. മിൽമയുടെ ഉൽപ്പന്നങ്ങൾക്ക് മൂന്ന് രൂപ വരെയാണ് ജിഎസ്‌ടി വർധിക്കുന്നത്. ഇന്ന് മുതൽ പാൽ ഉൽപ്പന്നങ്ങൾക്ക് വില കൂടുമെന്ന് മിൽമ ചെയർമാൻ കെഎസ് മണി അറിയിച്ചിട്ടുണ്ട്.

തൈര്, മോര്, ലെസി എന്നിവക്ക് 5 ശതമാനം വർധനയുണ്ടാകും. പാൽ ഉൽപ്പന്നങ്ങൾക്ക് ജിഎസ്‌ടി ഏർപ്പെടുത്തിയതാണ് വില കൂടാൻ കാരണം. അതേസമയം, ജിഎസ്‌ടി ഏർപ്പെടുത്തിയതിനാൽ പാൽവില കൂട്ടുന്ന കാര്യം തീരുമാനമായിട്ടില്ല. വരും ദിവസങ്ങളിൽ ഏർപ്പെടുത്താനിടയുണ്ടെന്നും മിൽമ ചെയർമാൻ കെഎസ് മണി അറിയിച്ചിട്ടുണ്ട്.

പാക്ക് ചെയ്‌ത്‌ ലേബൽ ഒട്ടിച്ച ബ്രാൻഡഡ് അല്ലാത്ത ഭക്ഷ്യവസ്‌തുക്കളെ ജിഎസ്‌ടി പരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ പാക്കറ്റിലുള്ള മോരിനും തൈരിനും പുറമെ മീൻ, തേൻ, ശർക്കര, പപ്പടം എന്നിവക്കെല്ലാം 5 ശതമാനം നികുതി ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്.

Most Read: സംസ്‌ഥാനത്ത്‌ ഇന്നും ശക്‌തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE