കണ്ണൂർ: ജില്ലയിൽ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ 5 പോലീസുകാർക്ക് സസ്പെൻഷൻ. കെഎപി ബറ്റാലിയനിലെ അഞ്ച് പോലീസുകാർക്കാണ് സസ്പെൻഷൻ. കഴിഞ്ഞ മെയ് 30ന് പോലീസുകാർ സഞ്ചരിച്ച കാർ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റിരുന്നു.
കെഎപി ബറ്റാലിയനിലെ എൻകെ രമേശൻ, ടിആർ പ്രജീഷ്, കെ സന്ദീപ്, പികെ സായൂജ്, ശ്യാം കണ്ണൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ബറ്റാലിയൻ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് ഇവർ പുറത്ത് പോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതിന് പിന്നാലെയാണ് ഇവരെ സസ്പെൻഡ് ചെയ്തത്.
Read also: പാലക്കാട് ജില്ലയിൽ രണ്ട് പേർക്ക് ഷിഗെല്ല






































