കണ്ണൂർ: നടുവനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. തലച്ചങ്ങാട് ശിവ സൂര്യയിൽ പി. രാജേഷിന്റെ മകൾ ഇലാന ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ ആയിരുന്നു അപകടം.
അമ്മ റിജിഷയും മൂത്ത സഹോദരി സൂര്യയും ഇലാനയും കൂടി സ്കൂട്ടറിൽ പോകുമ്പോൾ ഓട്ടോയിലിടിച്ച് തെറിച്ചു വീഴുകയായിരുന്നു. മൂന്നുപേർക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇലാന കണ്ണൂരിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.
നടുവനാട് എൽപി സ്കൂളിൽ പഠിക്കുന്ന മക്കളെ സ്കൂളിലേക്ക് കൊണ്ടുവിടാൻ പോകുന്നതിനിടെ ആയിരുന്നു അപകടം. നടുവനാട് ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷ ചെറിയ റോഡിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിൽ തട്ടുകയും നിയന്ത്രണംവിട്ട സ്കൂട്ടർ എതിരെ വന്ന ലോറിക്കടിയിലേക്ക് മറിയുകയുമായിരുന്നു. പ്രീ പ്രൈമറി വിദ്യാർഥിനിയായിരുന്നു ഇലാന.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം







































