അബുദാബി: മൾട്ടിപ്പിൾ എൻട്രി ടൂറിസ്‌റ്റ് വിസകൾക്ക് അപേക്ഷ ക്ഷണിച്ച് യുഎഇ. ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാനും സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ തന്നെ താമസിക്കാനും സാധിക്കുന്നതാണ് പുതിയ ദീര്‍ഘകാല സന്ദര്‍ശക വിസകള്‍. 5 വർഷത്തേക്കുള്ള ഇത്തരം വിസകൾ എല്ലാ രാജ്യക്കാര്‍ക്കും അനുവദിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചിട്ടുണ്ട്.
90 വരെ ഓരോ സന്ദർശനത്തിലും രാജ്യത്ത് കഴിയാൻ സാധിക്കും. ആവശ്യമെങ്കിൽ 90 ദിവസം കൂടി സന്ദർശന കാലാവധി നീട്ടിയെടുക്കാവുന്നതാണ്. ഐസിഎ വെബ്‍സൈറ്റില്‍ നിന്ന് നേരിട്ട് വിസയ്‌ക്ക് അപേക്ഷ നൽകാം. കൂടാതെ ആവശ്യമായ രേഖകൾ നേരിട്ട് വെബ്‍സൈറ്റില്‍ അപ്‍ലോഡ് ചെയ്യുകയും ചെയ്യാം. 560 ദിർഹമാണ് വിസ അപേക്ഷക്കായി നൽകേണ്ടത്.
വെബ്‌സൈറ്റിൽ പ്രവേശിച്ച ശേഷം പേരും സ്വന്തം രാജ്യത്തെ വിലാസവും അടക്കമുള്ള വിവരങ്ങൾ ആദ്യം നൽകണം. തുടർന്ന് കളര്‍ ഫോട്ടോ, പാസ്‍പോര്‍ട്ട് കോപ്പി, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്‌റ്റേറ്റ്മെന്റ് എന്നിവയും അപ്‍ലോഡ് ചെയ്യണം. കഴിഞ്ഞ ആറ് മാസത്തില്‍ 4000 ഡോളറോ അതിന് തുല്യമായ വിദേശ കറന്‍സിയോ ബാങ്ക് ബാലന്‍സായി ഉണ്ടായിരിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി. വിസ ഇ-മെയിലായി ലഭിക്കുന്നതാണ്.
Read also: കോവിഡ് മരണം; മാർഗരേഖ പുതുക്കി, ഒക്‌ടോബർ മുതൽ അപേക്ഷിക്കാം








































