അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു വരുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനും ക്വാറന്റൈനും തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര നടത്തുന്നതിന് പാസ് വേണമെന്നത് ഉള്‍പ്പടെയുള്ള നിബന്ധനകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച ഘട്ടത്തിലാണ് സംസ്ഥാനത്തിന്റെ തീരുമാനം.
എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ രജിസ്ട്രേഷനും 14 ദിവസ ക്വാറന്റൈനും തുടരും. അതേ സമയം, കേരളത്തിലേക്ക് ഏഴു ദിവസമോ അതില്‍ താഴെയോ സന്ദര്‍ശനത്തിന് എത്തുന്നവര്‍ ഈ നിബന്ധനകള്‍ പാലിക്കേണ്ടതില്ല. രോഗവ്യാപനം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേരളത്തിലേക്ക് വരാന്‍ രജിസ്ട്രേഷന് നടത്തണമെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നത്. കോവിഡ് ജാഗ്രതാ പോര്‍ട്ടല്‍ വഴിയാണ് രജിസ്ട്രേഷന് നടത്തുന്നത്.







































