പാലക്കാട്: മലമ്പുഴയിൽ പുലിയെ കണ്ടതിനെ തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി. മലമ്പുഴ അകത്തേത്തറ, കേട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രിയാത്ര ചെയ്യുന്നവർക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് പോലീസിന്റെയും വനംവകുപ്പിന്റെയും നിർദ്ദേശം.
പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണത്തിന് വനംവകുപ്പ് പ്രത്യേക സ്ക്വാഡ് തുടരുന്നുണ്ട്. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്. മലമ്പുഴ സർക്കാർ സ്കൂൾ പരിസരത്തും ജയിൽ ക്വാർട്ടേഴ്സിനായി ഏറ്റെടുത്ത സ്ഥലത്തും രാവിലെ സംഘം പരിശോധന നടത്തിയിരുന്നു.
പുലിയെ കണ്ടെന്ന് അറിയിച്ച ആളോട് വനംവകുപ്പ് വിവരങ്ങൾ തേടിയിട്ടുണ്ട്. പോലീസ് സഹായത്തോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ വനംവകുപ്പ്. ഇന്നത്തെ രാത്രി പരിശോധനക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആർഎഫ്ഒ അറിയിച്ചു.
Most Read| എസ്ഐആർ സമയപരിധി നീട്ടി; ഡിസംബർ 16ന് കരട് പട്ടിക പ്രസിദ്ധീകരിക്കും





































