തിരുവനന്തപുരം: വർക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ (99) സമാധിയായി. വർക്കല ശ്രീ നാരായണ മിഷൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് വൈകീട്ട് അഞ്ചിനാണ് സമാധിയിരുത്തം. ദീർഘകാലം ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്‌റ്റ് അധ്യക്ഷനായിരുന്നു സ്വാമി പ്രകാശാനന്ദ. 95-97 കാലഘട്ടത്തിലും, 2006 മുതൽ 2016വരെയുമാണ് അധ്യക്ഷനായത്. 1970ലും 1977ലും ജനറൽ സെക്രട്ടറിയായി.
രണ്ട് വർഷത്തോളം ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടർന്ന് വർക്കല ശ്രീ നാരായണ മിഷൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു സ്വാമി പ്രകാശാനന്ദ. ശിവഗിരി പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്‌ക്കും. അതിന് ശേഷം വൈകീട്ട് 5 മണിക്ക് ശിവഗിരിയിലാണ് സമാധിയിരുത്തമെന്ന് മഠം അധികൃതർ അറിയിച്ചു.
Read Also: കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു







































