കണ്ണൂർ മുഴക്കുന്ന് നിർമല നിര്യാതയായി

By Trainee Reporter, Malabar News
Nirmala passed away

കണ്ണൂർ: മുഴക്കുന്ന് സ്വദേശി നിർമല (68) നിര്യാതയായി. പരേതനായ എക്‌സൈസ് ഉദ്യോഗസ്‌ഥൻ കൃഷ്‌ണൻ നമ്പീശൻ ഭർത്താവായിരുന്നു. തബലിസ്‌റ്റ് തരുൺ മുഴക്കുന്ന് മകനാണ്. മരുമകൾ: അമ്പിളി (സ്‌കൂൾ ടീച്ചർ). അനിരുദ്ധ്, അദ്വൈത് എന്നിവർ പേരകുട്ടികളാണ്.

16ന് ശനിയാഴ്‌ച രക്‌ത സമ്മർദ്ദം അധികരിച്ചതിനെ തുടർന്ന് തലച്ചോറിലേക്കുള്ള ഞരമ്പിന് തകരാർ സംഭവിക്കുകയും തുടർന്ന് കണ്ണൂർ ശ്രീചന്ദ് ഹോസ്‌പിറ്റലിൽ അഡ്‌മിറ്റാക്കുകയും ചെയ്‌തിരുന്നു. ഇവിടെ ചികിൽസയിൽ തുടരവേയാണ് മരണം സംഭവിച്ചത്.

വൈകിട്ട് 4.30ഓടെയാണ് മരണം സ്‌ഥിരീകരിച്ചത്‌. പാലക്കോട് പ്രാദേശിക സഭയിലെ മുരളീ വിലാസിലെ പി മുരളീധരന്റെയും, നീലാംബരിയിൽ അന്തരിച്ച പി ഉണ്ണികൃഷ്‌ണന്റെയും സഹോദരിയാണ് നിർമല. സംസ്‌കാരം രാവിലെ 10 മണിയ്‌ക്ക് മുഴക്കുന്ന് വെച്ച് നടക്കും.

MOST READ | ലക്ഷദ്വീപ്; മാംസം ഒഴിവാക്കിയ നടപടി ശരിവെച്ചു സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE