കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഒകെ രാംദാസ് അന്തരിച്ചു

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: കേരള രഞ്‌ജി ട്രോഫി ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഒകെ രാംദാസ്(74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ആയിരുന്നു അന്ത്യം. പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്‌ചയിലേറെയായി ചികിൽസയിലായിരുന്നു.

കേരളത്തിന്റെ രഞ്‌ജി ട്രോഫി ചരിത്രത്തിലെ മികച്ച ഓപ്പണര്‍മാരില്‍ ഒരാളായാണ് രാംദാസിനെ കണക്കാക്കുന്നത്. കണ്ണൂര്‍ ക്രിക്കറ്റ് ക്ലബിലൂടെ കളിച്ചു വളര്‍ന്ന ഇദ്ദേഹം കോഴിക്കോട് സര്‍വകലാശാല ടീം ക്യാപ്റ്റനായിരുന്നു.

തന്റെ 20ആം വയസില്‍ ആയിരുന്നു കേരള രഞ്‌ജി ട്രോഫി ടീമിലേക്ക് അദ്ദേഹം എത്തിയത്. 13 വര്‍ഷം ടീമിനെ നയിച്ച രാംദാസ് 1970 മുതല്‍ 73 വരെ മൂന്നു സീസണുകളില്‍ ടീമിന്റെ ടോപ് സ്‌കോററായിരുന്നു.

ഫസ്‌റ്റ് ക്ളാസ് ക്രിക്കറ്റില്‍ 35 മൽസരങ്ങളിലെ 68 ഇന്നിങ്‌സുകളിലായി 11 അര്‍ധ സെഞ്ചുറി ഉള്‍പ്പടെ 1647 റണ്‍സ് നേടിയിട്ടുണ്ട്. പാര്‍ട് ടൈം സ്‌പിന്നറായി രണ്ട് വിക്കറ്റും സ്വന്തമാക്കി.

മൃതദേഹം വസതിയായ ജഗതി മില്ലേനിയം അപ്പാര്‍ട്‌മെന്റില്‍ ഇന്ന് രാത്രി 8.30 വരെ പൊതു ദര്‍ശനത്തിനു ശേഷം സ്വദേശമായ കണ്ണൂര്‍ തളാപ്പിലെ വീട്ടിലേക്കു കൊണ്ടുപോകും. നാളെ ഉച്ചക്കാണ് സംസ്‌കാരം.

Most Read: രാഷ്‌ട്രീയത്തേക്കാൾ വലുത് രാഷ്‌ട്രമാണ്, ഇയാളെ കണ്ട് പഠിക്കണം; മേജർ രവി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE