രാഷ്‌ട്രീയത്തേക്കാൾ വലുത് രാഷ്‌ട്രമാണ്, ഇയാളെ കണ്ട് പഠിക്കണം; മേജർ രവി

By Desk Reporter, Malabar News
The nation is greater than politics and must be learned from him; Major Ravi
Ajwa Travels

കൊച്ചി: മാലിന്യ കൂമ്പാരത്തില്‍ കിടക്കുന്ന ദേശീയ പതാകക്ക് സല്യൂട്ട് നൽകിയ ഹില്‍പാലസ് സ്‌റ്റേഷനിലെ പോലീസുകാരനായ അമല്‍ ടികെയെ അഭിനന്ദിച്ച് മേജർ രവി. ഫേസ്ബുക്കിലാണ് മേജര്‍ രവി അമലിനൊപ്പമുള്ള വീഡിയോ പങ്കുവച്ചത്.

”ദേശസ്‌നേഹം കണ്ടാല്‍ അതെന്നെ ആവേശത്തിലാക്കും. പത്രങ്ങളില്‍ നിന്ന് വാര്‍ത്ത കണ്ടാണ് ഞാന്‍ ഇവിടെ എത്തിയത്. എന്റെ ദേശീയപതാകയെ ആരും അപമാനിക്കരുതെന്ന് കരുതിയാണ് അദ്ദേഹം അത് തിരിച്ചെടുത്തത്. ആ മനുഷ്യനെ കാണാനാണ് ഞാന്‍ ഇവിടെ വന്നത്. ഞാന്‍ എപ്പോഴും ചെറുപ്പക്കാരോട് പറയാറുണ്ട്, രാഷ്‌ട്രീയത്തേക്കള്‍ വലുത് രാഷ്‌ട്രമാണെന്ന്. ഞാന്‍ നിങ്ങളോട് പറയുന്നു ഇയാളെ കണ്ട് പഠിക്കണം. ഞാന്‍ നിങ്ങളെ സ്‍നേഹിക്കുന്നു, ഇതുപോലുള്ള പ്രവർത്തികളാണ് നാമെല്ലാവരും ചെയ്യേണ്ടത്. എന്റെ പതാക എന്റെ അഭിമാനം, ഈ മണ്ണുണ്ടെങ്കിലെ നിങ്ങള്‍ ഉണ്ടാകൂ. നിങ്ങള്‍ ആ മണ്ണിനെ സംരക്ഷിക്കണം. അതിന് പോലീസുകാരാനോ പട്ടാളക്കാരോ ആകണമെന്നില്ല. ഈ പോലീസുകാരന്‍ ഒരു മാതൃകയാകട്ടെ”- മേജര്‍ രവി പറഞ്ഞു.

മാലിന്യ കൂമ്പാരത്തില്‍ കിടക്കുന്ന ദേശീയ പതാകക്ക് പോലീസ് ഉദ്യോഗസ്‌ഥൻ സല്യൂട്ട് നല്‍കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറല്‍ ആയിരുന്നു. എറണാകുളം ജില്ലയിലാണ് റോഡരികില്‍ തള്ളിയ മാലിന്യക്കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ഹില്‍പാലസ് സ്‌റ്റേഷനിലെ പോലീസുകാരനായ അമൽ ടികെ ദേശീയ പതാകക്ക് സല്യൂട്ട് നല്‍കി മാലിന്യത്തില്‍ നിന്നും പതാക തിരിച്ചെടുക്കുകയായിരുന്നു.

ഇരുമ്പനത്തിന് സമീപം കടത്തുകടവ് റോഡിലാണ് മാലിന്യ കൂമ്പാരത്തിൽ ദേശീയ പതാകയും കോസ്‌റ്റ് ഗാർഡിന്റെ പതാകയും വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. ശ്‌മശാനത്തിനു സമീപമുള്ള സ്‌ഥലത്താണ് ടിപ്പറിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയത്. ദേശീയ പതാകകൾ ഉൾപ്പടെയുള്ളവ മാലിന്യത്തിൽ കണ്ടതോടെ പ്രദേശവാസികളും ജനപ്രതിനിധികളും സ്‌ഥലത്തെത്തിയിരുന്നു. മാലിന്യക്കൂമ്പാരത്തില്‍ നിരവധി ദേശീയപതാകകളും കോസ്‌റ്റ് ഗാര്‍ഡിന്റെ പതാകകളും അലക്ഷ്യമായി കിടന്നിരുന്നു.

Most Read:  ആർ ശ്രീലേഖയ്‌ക്ക് എതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE