കോൺഗ്രസ് വിട്ട് ആർ.രശ്‌മി; ബിജെപി അംഗത്വം സ്വീകരിച്ചു

സിപിഎം വിട്ട് കോൺഗ്രസിനൊപ്പം എത്തിയ ആയിഷ പോറ്റിയെ കൊട്ടാരക്കരയിൽ യുഡിഎഫ് സ്‌ഥാനാർഥിയാക്കുന്നതിൽ വിയോജിച്ചാണ് രശ്‌മി പാർട്ടി വിട്ടന്നതെന്നാണ് സൂചന.

By Senior Reporter, Malabar News
R Rashmi Joins BJP
ആർ.രശ്‌മി
Ajwa Travels

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയുമായിരുന്ന ആർ.രശ്‌മി ബിജെപി അംഗത്വം സ്വീകരിച്ചു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് രശ്‌മി അംഗത്വം സ്വീകരിച്ചത്.

സിപിഎം വിട്ട് കോൺഗ്രസിനൊപ്പം എത്തിയ ആയിഷ പോറ്റിയെ കൊട്ടാരക്കരയിൽ യുഡിഎഫ് സ്‌ഥാനാർഥിയാക്കുന്നതിൽ വിയോജിച്ചാണ് രശ്‌മി പാർട്ടി വിട്ടന്നതെന്നാണ് സൂചന. 2021ൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിച്ചിട്ടുള്ള രശ്‌മി ഇക്കുറിയും സീറ്റ് പ്രതീക്ഷിച്ചിരുന്നു.

എന്നാൽ, അപ്രതീക്ഷിതമായാണ് ആയിഷ പോറ്റി കോൺഗ്രസിലെത്തിയത്. ഇതോടെ രശ്‌മി രണ്ട് നിബന്ധനകൾ കോൺഗ്രസ് നേത്യത്വത്തിന് മുന്നിൽ വെച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി തീർക്കണമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപറേഷൻ സ്‌ഥാനങ്ങൾ ഏതെങ്കിലുമൊന്ന് നൽകണമെന്നുമായിരുന്നു രശ്‌മിയുടെ ആവശ്യം.

എന്നാൽ, കോൺഗ്രസ് നേതൃത്വം ഈ ആവശ്യങ്ങൾ അംഗീകരിക്കാതിരുന്നതോടെയാണ് രശ്‌മി പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രശ്‌മി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെഎൻ ബാലഗോപാലിനെതിരെയാണ് യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിച്ചത്.

Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE