അവന്തിപോറ: നിരോധിത ഭീകര സംഘടനയായ അല്‍-ബാദെറുമായി ബന്ധമുള്ള നാല് പേരെ ജമ്മു കശ്‌മീരിലെ അവന്തിപോറ പോലീസ് അറസ്‌റ്റ് ചെയ്‌തു. യാവര്‍ അസീസ് ദാര്‍, സജാദ് അഹ്‍മദ് പരേ, ആബിദ് മജീദ് ഷെയ്ഖ്, ഷൗകത്ത് അഹ്‍മദ് ദാര്‍ എന്നിവരാണ് അറസ്‍റ്റിലായത്.
ദദ്സാര, ലാര്‍മോ അവന്തിപോറ എന്നീ ഗ്രാമങ്ങളില്‍ തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് അവന്തിപോറ 42 ആര്‍ആര്‍, 130 ബിഎന്‍ സിആര്‍പിഎഫ് എന്നിവയുടെ സഹായത്തോടെ പോലീസ് തിരച്ചില്‍ നടത്തിയതെന്ന് അധികൃതര്‍ പ്രസ്‌താവനയില്‍ അറിയിച്ചു.
തിരച്ചിലിനിടെ 4 പേരെ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ടെത്തിയെന്നും ചോദ്യം ചെയ്യുന്നതിനിടെ ആയുധങ്ങളും വെടിക്കോപ്പുകളും പുല്ലിന്റെ കൂമ്പാരത്തില്‍ ഒളിപ്പിച്ചതായി ഇവര്‍ സമ്മതിച്ചതായും പ്രസ്‌താവനയില്‍ പറയുന്നു.
എകെ -56 റൈഫിള്‍, എകെ -56 മാഗസിന്‍, 28 എകെ -56 റൗണ്ടുകള്‍, ഹാന്‍ഡ് ഗ്രനേഡ് എന്നിവയാണ് പോലീസ് കണ്ടെടുത്തത്.
അവന്തിപോറ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്‍റ്റര്‍ ചെയ്‌തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കേസില്‍ കൂടുതല്‍ പേര്‍ അറസ്‍റ്റിലാവാന്‍ ഇടയുണ്ടെന്നും പോലീസ് അറിയിച്ചു.
Read Also: ശബരിമലയില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കുന്നതിന് എതിരെ കേരളം സുപ്രീം കോടതിയില്‍