കണ്ണൂർ: നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് ജില്ലയിൽ നാല് വയസുകാരി മരിച്ചു. പയ്യന്നൂർ കൊറ്റിയിലെ കക്കറക്കൽ ഷമൽ–വികെ അമൃത ദമ്പതികളുടെ ഏക മകൾ സാൻവിയയാണ് മരിച്ചത്. ഇന്നലെ രാവിലെയോടെ വീടിന് സമീപത്ത് നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ കുട്ടി വീഴുകയായിരുന്നു.
ടാങ്കിൽ നിറയെ വെള്ളമുണ്ടായിരുന്നു. തുടർന്ന് സാൻവിയയുടെ കൂടെ ഉണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയ പരിസരവാസികൾ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 9 മണിയോടെയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ പിതാവ് ജമ്മുവിൽ സൈനികനാണ്.
Read also: ഫോട്ടോഷൂട്ടിന് ഇടയിലെ രസകരമായ വീഡിയോ പങ്കുവെച്ച് ‘ജാൻ.എ.മൻ’ ടീം








































