ഫോട്ടോഷൂട്ടിന് ഇടയിലെ രസകരമായ വീഡിയോ പങ്കുവെച്ച് ‘ജാൻ.എ.മൻ’ ടീം

By News Bureau, Malabar News
jan-e-man viral video
Ajwa Travels

നീണ്ട വർഷക്കാലം അസിസ്‌റ്റന്റ് ഡയറക്‌ടറായും അസോസിയേറ്റായും പ്രവർത്തിച്ച ചിദംബരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജാൻ.എ.മൻ‘. കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് ഒരുക്കിയിരിക്കുന്ന ഈ ചിത്രം നവംബര്‍ 19ന് തിയേറ്ററിലെത്തും.

ചിത്രത്തിന്റെ പോസ്‌റ്ററുകളും പാട്ടുകളും നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ വേഷമിടുന്ന ബേസില്‍ ജോസഫിന്റെ രസകരമായ ഡയലോഗോട് കൂടിയ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

 

View this post on Instagram

 

A post shared by Icon Cinemas (@icon.cinemas)

”സ്യൂട്ടെന്നൊക്കെ പറഞ്ഞ് അളവെടുത്തപ്പോള്‍ കരുതി അവാര്‍ഡ് വാങ്ങുമ്പോള്‍ ഇടാനുള്ളതാണെന്ന്. ഇതിപ്പൊ…”എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. സിനിമയിലെ എല്ലാ താരങ്ങളും ചേര്‍ന്ന് പോസ്‌റ്ററിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഫോട്ടോഷൂട്ടിന് ഇടയിലെ താരങ്ങളുടെ ഈ രസകരമായ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും തുറന്ന തിയേറ്ററുകളിലേക്ക് കുടുംബ പ്രേക്ഷകരേയും യുവാക്കളേയും എത്തിക്കാന്‍ സാധിക്കുന്ന ഒരു കംപ്‌ളീറ്റ് ഫാമിലി ഫണ്‍ എന്റര്‍ടെയ്‌നര്‍ സിനിമ തന്നെയായിരിക്കും ‘ജാന്‍.എ.മന്‍’ എന്നാണ് അണിയറക്കാർ പറയുന്നത്.

‘വികൃതി’ എന്ന സിനിമയ്‌ക്ക് ശേഷം ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെൻസിന്റെ ബാനറില്‍ ലക്ഷ്‌മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കല്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. സലാം കുഴിയില്‍, ജോണ്‍ പി എബ്രഹാം എന്നിവരാണ് സഹനിര്‍മാതാക്കള്‍.

വലിയൊരു താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അര്‍ജുന്‍ അശോകന്‍, ബേസില്‍ ജോസഫ്, ബാലു വര്‍ഗീസ്, ഗണപതി, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്‌ണന്‍, റിയ സൈറ തുടങ്ങിയ യുവ താരങ്ങള്‍ക്കൊപ്പം ലാലും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ‘മിഴിയോരം നനഞ്ഞൊഴുകും‘ എന്ന എവര്‍ഗ്രീന്‍ ഗാനത്തിന്റെ റീമാസ്‌റ്റേര്‍ഡ് വേര്‍ഷന്‍ പുറത്തിറക്കിയിരുന്നു. ബേസിൽ ജോസഫാണ് ഈ ഗാനത്തിലുള്ളത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.

Most Read: ടി-20 ലോകകപ്പ്: വിജയിച്ച് മടങ്ങാൻ ഇന്ത്യ; ഇന്ന് നമീബിയയെ നേരിടും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE