‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലെ ഗാനം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിച്ച് ‘ജാന്‍.എ.മന്‍’

By News Bureau, Malabar News
jan-e-man_movie
Ajwa Travels

പഴയ ഗാനങ്ങളോടെല്ലാം മലയാളികൾക്ക് പ്രത്യേക സ്‌നേഹമാണ്. ഇപ്പോഴിതാ 41 വര്‍ഷങ്ങള്‍ക്ക് ശേഷം ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയിലെ ‘മിഴിയോരം നനഞ്ഞൊഴുകും‘ എന്ന എവര്‍ഗ്രീന്‍ ഗാനം വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് ‘ജാന്‍.എ.മന്‍’ ടീം.

നടൻ ഗണപതിയുടെ സഹോദരൻ കൂടിയായ ചിദംബരം ആണ് കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ‘ജാന്‍.എ.മന്‍’ ചിത്രത്തിന്റെ സംവിധായകൻ. ഗണപതി ഈ സിനിമയുടെ സഹരചയിതാവ് കൂടിയാണ്. മഞ്‌ജു വാര്യറാണ് തന്റെ സോഷ്യല്‍ മീഡിയ വഴി ഗാനം റീലിസ് ചെയ്‌തത്‌. മലയാളികൾ എന്നെന്നും നെഞ്ചേറ്റുന്ന ഗാനം പുനഃരാവിഷ്‌കരിച്ചപ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

‘ജാന്‍.എ.മന്‍’ ടീമിലെ മുഴുവന്‍ ആളുകള്‍ക്കും ആശംസകള്‍ നേര്‍ന്നാണ് മഞ്‌ജു ഗാനം പങ്കുവെച്ചത്. ‘വികൃതി’ എന്ന സിനിമയ്‌ക്ക് ശേഷം ചീയേഴ്‌സ് എന്റര്‍ടെയ്ന്‍മെൻസിന്റെ ബാനറില്‍ ലക്ഷ്‌മി വാരിയര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കല്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ചിത്രമാണിത്. സലാം കുഴിയില്‍, ജോണ്‍ പി എബ്രഹാം എന്നിവരാണ് സഹനിര്‍മാതാക്കള്‍.

മലയാളത്തിലെ യുവതാരനിര അണിനിരക്കുന്ന ഈ ചിത്രം ഒരു സമ്പൂര്‍ണ കോമഡി എന്റര്‍ടെയ്‌നറായിരിക്കുമെന്ന് അണിയറക്കാർ പറയുന്നു. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ് എന്നിവർക്കൊപ്പം ലാൽ, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്‌ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപൂ, ചെമ്പില്‍ അശോകന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിദംബരത്തിന്റെ ആദ്യ സംവിധാന സംരംഭമാണിത്. പ്രശസ്‌ത ചലച്ചിത്രകാരൻമാരായ ജയരാജ്, രാജീവ് രവി, കെയു മോഹനന്‍ എന്നിവരുടെ കൂടെ സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്‌റ്റന്റ് ആയും അസോസിയേറ്റ് ആയും 12 വര്‍ഷങ്ങള്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിഷ്‌ണു തണ്ടാശേരിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റര്‍- കിരണ്‍ദാസ്. ചിത്രത്തിന് ഈണം പകരുന്നത് ബിജിബാലാണ്.

Most Read: മുഷ്‌താഖ് അലി ട്രോഫി; കേരളത്തെ 9 വിക്കറ്റിന് തകർത്ത് ഗുജറാത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE