മുഷ്‌താഖ് അലി ട്രോഫി; കേരളത്തെ 9 വിക്കറ്റിന് തകർത്ത് ഗുജറാത്ത്

By News Bureau, Malabar News
kerala vs Gujrat
Ajwa Travels

ഡെൽഹി: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലെ ആദ്യ മൽസരത്തിൽ അടിപതറി കേരളം. ഗുജറാത്തിനെതിരെ 9 വിക്കറ്റിന്റെ ദയനീയ പരാജയമാണ് കേരളം ഏറ്റുവാങ്ങിയത്. കേരളനിരയിൽ ക്യാപ്റ്റൻ സഞ്‌ജുവിന് മാത്രമാണ് തിളങ്ങാനായത്.

ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത കേരളത്തിന് നിശ്‌ചിത ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 123 റൺസ് മാത്രമേ നേടാനായുള്ളൂ. മറുപടി ബാറ്റിംഗിൽ 15.3 ഓവറിൽ ഗുജറാത്ത് വിജയലക്ഷ്യം മറികടന്നു.

കേരളത്തിനായി 43 പന്തിൽ 54 റൺസാണ് സഞ്‌ജു നേടിയത്. 4 ബാറ്റർമാർ മാത്രമാണ് കേരളത്തിനായി ഇരട്ടയക്കം കടന്നത്. സച്ചിൻ ബേബി (19), മുഹമ്മദ് അസ്‌ഹറുദ്ദീൻ (13), വിഷ്‌ണു വിനോദ് (12) എന്നിവർക്കൊക്കെ മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാനായില്ല. റോബിൻ ഉത്തപ്പ (9), ഷറഫുദ്ദീൻ എൻഎം (3) എന്നിവരും നിരാശപ്പെടുത്തി.

മറുപടി ബാറ്റിംഗിൽ ഗുജറാത്തിന്റെ പ്രിയങ്ക് പഞ്ചലും (66) എസ്‌ഡി ചഹാനും (50) ചേർന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ട് തന്നെ കേരളത്തെ മുട്ടുകുത്തിച്ചു. ഗുജറാത്തിനായി റൂഷ് കലാരിയ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അർസാൻ നഗ്‌വസ്‌വല്ല, ഹർദ്ദിക് പട്ടേൽ, പീയുഷ് ചൗള എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

അനായാസമായി ആയിരുന്നു ഗുജറാത്ത് വിജയം സ്വന്തമാക്കിയത്. പ്രിയങ്ക് പഞ്ചലിനെ പുറത്താക്കിയ കെഎം ആസിഫ് മാത്രമാണ് കേരളത്തിനായി വിക്കറ്റ് നേടിയത്.

Most Read: 33ആമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് അപര്‍ണ ബാലന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE