കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയും പെൺകുട്ടിയും ഒഴുക്കിൽപ്പെട്ട് മരിച്ചു. മേഘ (27), ജ്വാല ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. അഞ്ചു പേരായിരുന്നു ഒഴുക്കിൽപ്പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.
പുത്തൻവേലികരയ്ക്ക് സമീപം തന്നെ താമസിക്കുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ഒഴുകിപ്പോകുന്നത് സമീപത്ത് കക്ക വാരുന്ന ആളുകളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവരാണ് മൂന്നുപേരെ രക്ഷപ്പെടുത്തിയത്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
Most Read| അവയവക്കടത്ത് കേസ്; അന്വേഷണം തമിഴ്നാട്ടിലേക്ക്- കൂടുതൽ കണ്ണികൾ