‘ജാന്‍.എ.മനി’ലൂടെ സംവിധായകനാവാന്‍ നടന്‍ ഗണപതിയുടെ സഹോദരന്‍; ചിത്രത്തിന്റെ പൂജ നടന്നു

By Staff Reporter, Malabar News
entertainment image_malabar news
(Image Courtesy: Facebook)
Ajwa Travels

നടന്‍ ഗണപതിയുടെ സഹോദരന്‍ ചിദംബരം സംവിധായകനാവുന്നു. ജയരാജ്, രാജീവ് രവി, കെയു മോഹനന്‍ തുടങ്ങിയവരുടെ അസിസ്‌റ്റന്റ് ഡയറക്‌ടറും അസിസ്‌റ്റന്റ് ക്യാമറാമാനും ആയി പ്രവര്‍ത്തിച്ച ചിദംബരം എസ്‌പി ‘ജാന്‍.എ.മന്‍’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്. ചിത്രത്തിന്റെ പൂജ നടന്നു.

ചിയേഴ്സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്‌മി വാര്യര്‍, ഷോണ്‍ ആന്റണി, ഗണേഷ് മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബാലു വര്‍ഗീസ്, ലാല്‍, അര്‍ജുന്‍ അശോകന്‍, ബേസില്‍ ജോസഫ്, ഗണപതി, സിദ്ധാര്‍ത്ഥ് മേനോന്‍, റിയ സൈറ, അഭിറാം രാധകൃഷ്‌ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സലാം കുഴിയിലും സജിത്ത് കുമാറുമാണ് സിനിമയുടെ സഹനിര്‍മ്മാതാക്കള്‍.

നടന്‍ ഗണപതിയും, ചിദംബരവും, സപ്‌നേഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്‌ണു തണ്ടശ്ശേരി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ‘ജാന്‍.എ.മനി’ന്റെ സംഗീത സംവിധാനം ബിജിബാലാണ്. എഡിറ്റിംഗ് കിരണ്‍ദാസും നിര്‍മ്മാണ നിര്‍വഹണം പികെ ജിനുവും കൈകാര്യം ചെയ്യുന്നു. മേക്കപ്പ് ആര്‍ജി വയനാടും കോസ്‌റ്റ്യൂം മസ്ഹര്‍ ഹംസയുമാണ്. ആതിര ദില്‍ജിത്താണ് ചിത്രത്തിന്റെ പിആര്‍ഒ.

Read Also: രാജ്യാന്തര ശ്രദ്ധ നേടി ‘പഗ് ല്യാ’; പോസ്‌റ്റർ പങ്കുവെച്ച് സംവിധായകന്‍ ഡോ.ബിജു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE