രാജ്യാന്തര ശ്രദ്ധ നേടി ‘പഗ് ല്യാ’; പോസ്‌റ്റർ പങ്കുവെച്ച് സംവിധായകന്‍ ഡോ.ബിജു

By Staff Reporter, Malabar News
MALABARNEWS-puglya
Ajwa Travels

മലയാളി സംവിധായകന്‍ വിനോദ് സാം പീറ്ററിന്റെ ‘പഗ് ല്യാ‘ ലോക സിനിമ മേളകളില്‍ ശ്രദ്ധ നേടുന്നു. നിരവധി പുരസ്‌കാരങ്ങളാണ് ചിത്രം കുറഞ്ഞ കാലയളവ് കൊണ്ട് വാരിക്കൂട്ടിയത്. മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ഡോ.ബിജു ചിത്രത്തിന്റെ പുതിയ പോസ്‌റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇന്നലെ പങ്കുവെച്ചിരുന്നു.

കുട്ടികളുടെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ അഭ്രപാളിയില്‍ പകര്‍ത്തിയ സംവിധായകന്‍ വിനോദ് സാം പീറ്ററിന് അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഡോ.ബിജു പോസ്‌റ്റർ പങ്കുവെച്ചിരിക്കുന്നത്. മറാത്തി ഭാഷയിലാണ് ചിത്രം ഒരുക്കിയത്.

വിവിധ രാജ്യങ്ങളിലെ ഇരുപതോളം ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ചിത്രം നേടിയിരിക്കുന്നത്. പ്രശസ്‌തമായ വേള്‍ഡ് ഫിലിം അവാര്‍ഡ്സില്‍ മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ എന്നിവക്കുള്ള പുരസ്‌കാരത്തിന് ചിത്രം അര്‍ഹമായിരുന്നു.

വേള്‍ഡ് ഫിലിം അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ ഭാഷാ ചിത്രം കൂടിയാണ് ‘പഗ് ല്യാ’. ലണ്ടന്‍, കാലിഫോര്‍ണിയ, ഇറ്റലി, ഓസ്ട്രേലിയ, സ്വീഡന്‍, ഫിലിപ്പീന്‍സ്, തുര്‍ക്കി, ഇറാന്‍, അര്‍ജന്റീന, ലബനന്‍ എന്നിവിടങ്ങളിലെ മേളകളിലും ചിത്രത്തിന് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

നഗരത്തിലും ഗ്രാമത്തിലും വളരുന്ന രണ്ട് കുട്ടികള്‍ക്ക് ഇടയില്‍ ഒരു നായക്കുട്ടി കടന്നു വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങളും വൈകാരികതയുമൊക്കെ കൃത്യമായി ഒപ്പിയെടുക്കാന്‍ ചിത്രത്തിനായി. ആഗസ്‌റ്റിൽ പൂനെയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

സംവിധായകന്‍ വിനോദിന് പുറമെ പശ്ചാത്തല സംഗീതമൊരുക്കിയ സന്തോഷ് ചന്ദ്രന്‍, സംഗീത സംവിധായകന്‍ ബെന്നി ജോണ്‍സണ്‍, ക്യാമറ ചലിപ്പിച്ച രാജേഷ് പീറ്റര്‍, വസ്‍ത്രാലങ്കാരം നടത്തിയ സച്ചിന്‍ കൃഷ്‌ണ, വിഷ്‌ണു കുമാർ എന്നിവരും മലയാളികളാണ്. കോവിഡ് ഭീതി ഒഴിഞ്ഞാല്‍ ചിത്രം തീയറ്ററുകളില്‍ എത്തിക്കാനാണ് ഇവരുടെ തീരുമാനം.

Read Also: പവര്‍ സ്‌റ്റാറിൽ ബാബു ആന്റണിക്കൊപ്പം ബോക്‌സിംഗ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാമും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE