പവര്‍ സ്‌റ്റാറിൽ ബാബു ആന്റണിക്കൊപ്പം ബോക്‌സിംഗ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാമും

By Staff Reporter, Malabar News
MALABARNEWS-POWERSTAR
Representational Image
Ajwa Travels

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം പവര്‍ സ്‌റ്റാറിൽ ബോക്‌സിംഗ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാമും ഭാഗമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ ആക്ഷന്‍ മുഖം ബാബു ആന്റണിയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഇതിന് പുറമേ ഹോളിവുഡ് താരം ലൂയീസ് മാന്‍ഡിലറും ചിത്രത്തിന്റെ ഭാഗമായിരുന്നു.

പ്രഖ്യാപനം മുതല്‍ മലയാള സിനിമ ലോകത്തെ ഞെട്ടിക്കുകയാണ് ‘പവർ സ്‌റ്റാര്‍‘ ടീം. ഏറെക്കാലത്തിന് ശേഷം ബാബു ആന്റണി തന്റെ ശൈലിയിലേക്ക് തിരിച്ചു വരുന്നതിനൊപ്പം, സംവിധായകന്‍ ഒമര്‍ ലുലു തന്റെ സ്‌ഥിരം കോമഡി, റൊമാന്‍സ് ജേണറുകള്‍ വിട്ട് ആക്ഷന്‍ ത്രില്ലറിലേക്ക് കാലെടുത്തു വെക്കുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റാണ്.


കിക്ക് ബോക്‌സിംഗില്‍ അഞ്ച് തവണ ലോക ചാംപ്യനും, നാല് തവണ സ്‌പോർട്-കരാട്ടെ ചാംപ്യനുമായ പര്‍ഹാമിന്റെ മോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നിലവില്‍ ഹോളിവുഡിലെ തിരക്കേറിയ നടനും, നിര്‍മ്മാതാവും കൂടിയാണ് പര്‍ഹാം.

മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ഡെന്നിസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം തുടങ്ങി മലയാളത്തിലെ ആക്ഷന്‍ താരങ്ങള്‍ എല്ലാം തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മംഗലാപുരം, കൊച്ചി, കാസര്‍ഗോഡ് എന്നിവയാണ് ലൊക്കേഷനുകള്‍.

Read Also: ശ്രീനാഥ്‌ ഭാസിയുടെ ‘അൽ കറാമ’; മോഷൻ പോസ്‌റ്റർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE