ശ്രീനാഥ്‌ ഭാസിയുടെ ‘അൽ കറാമ’; മോഷൻ പോസ്‌റ്റർ പുറത്ത്

By Trainee Reporter, Malabar News
Ajwa Travels

ശ്രീനാഥ്‌ ഭാസി, ബാലു വർഗീസ്, സുധി കോപ്പ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെഫി മുഹമ്മദ് സംവിധാനം ചെയ്യുന്ന അൽ കറാമയുടെ മോഷൻ പോസ്‌റ്റർ പുറത്തിറങ്ങി. ആസിഫ് അലിയാണ് മോഷൻ പോസ്‌റ്റർ പുറത്തുവിട്ടത്.

പൂർണമായും ദുബായിൽ ചിത്രീകരിക്കുന്ന സിനിമയാണ് അൽ കറാമ. കുമാർ സോനു ആദ്യമായി മലയാള സിനിമയിൽ പാടുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഡിസംബർ ആദ്യവാരം ദുബായ്, റാസൽ ഖൈമ, അജ്‌മാൻ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

ചിത്രത്തിലെ ഗാനങ്ങൾ നാസർ മാലിക്കാണ് തയാറാക്കുന്നത്. പശ്‌ചാത്തല സംഗീതം ജാസി ഗിഫ്റ്റാണ്. ബികെ ഹരിനാരായണൻ, ഷാഫി കൊല്ലം, വിഷ്‌ണുപ്രസാദ് എന്നിവർ ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവഹിക്കുന്നു.

Read also: ആക്ഷന്‍ ത്രില്ലറുമായി ശരത്ത് അപ്പാനി; ‘രന്ധാര നഗര’ മോഷന്‍ പോസ്‌റ്റര്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE