ആക്ഷന്‍ ത്രില്ലറുമായി ശരത്ത് അപ്പാനി; ‘രന്ധാര നഗര’ മോഷന്‍ പോസ്‌റ്റര്‍ പുറത്ത്

By Staff Reporter, Malabar News
entertainment image_malabar news
Ajwa Travels

എം അബ്‌ദുള്‍ വദൂദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘രന്ധാര നഗര’യുടെ മോഷന്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി. സമകാലിക സംഭവത്തെ പശ്‌ചാത്തലമാക്കി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ റോഡ് മൂവിയായ ഈ ചിത്രത്തില്‍ യുവ നടന്‍ അപ്പാനി ശരത്ത്, രേണു സൗന്ദര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ചലചിത്ര താരങ്ങളായ സിദ്ദിഖ്, ഹരീഷ് കണാരന്‍, സെന്തില്‍ കൃഷ്‌ണ, ജി മാര്‍ത്താണ്ഡന്‍, ശരത്ത് അപ്പാനി തുടങ്ങിയവര്‍ അവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ മോഷന്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്.

നിതിന്‍ ഭാസ്‌കര്‍, മുഹമ്മദ് തല്‍ഹത് എന്നിവര്‍ ചേര്‍ന്ന് കഥയെഴുതുന്ന ‘രന്ധാര നഗര’യുടെ ചിത്രീകരണം നവംബര്‍ ഒന്‍പതിന് കളമശ്ശേരിയില്‍ ആരംഭിക്കും. മൈസൂര്‍, ഗുണ്ടല്‍ പേട്ട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലോക്കേഷനുകള്‍. ഫീനിക്‌സ് ഇന്‍കോപറേറ്റ്, ഷോകേസ് ഇന്റര്‍നാഷണല്‍ എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read Also: മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളും ആരാധനാലയങ്ങളും ദീപാവലിക്ക് ശേഷം തുറക്കും

അജയ് മാത്യൂസ്, വിഷ്‌ണു ശങ്കര്‍, ഷിയാസ് കരീം, ശരണ്യ,അഖില പുഷ്‌പാംഗദന്‍, മോഹിയു ഖാന്‍, വിഎസ് ഹൈദര്‍ അലി,മച്ചാന്‍ സലീം മൂണ്‍സ് തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. രാജേഷ് പീറ്റര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് നൊബെര്‍ട് അനീഷ് ആന്റോയാണ്.

മറ്റ് അണിയറ പ്രവര്‍ത്തകര്‍: എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മോഹിയു ഖാന്‍, എഡിറ്റര്‍: മുഹമ്മദ് തല്‍ഹത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജന്‍ ഫിലിപ്പ്, ഓണ്‍ലൈന്‍ എഡിറ്റര്‍: ബഷീര്‍, കല: സജീഷ് താമരശ്ശേരി, ആക്ഷന്‍: ഡ്രാഗണ്‍ ജെറൂഷ്, വസ്‌ത്രാലങ്കാരം: ജോമോന്‍ ജോസഫ്, മേക്കപ്പ്: ബിനു പാരിപ്പള്ളി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബിജു ജോസഫ്, ലൈന്‍ പ്രൊഡ്യൂസര്‍: വിഎസ് ഹൈദര്‍ അലി, സുനീം ഹാരീസ്, വാര്‍ത്ത പ്രചരണം: എഎസ് ദിനേശ്.

Read Also: കമറുദ്ദീൻ തട്ടിപ്പ് നടത്തിയിട്ടില്ല; ന്യായീകരിച്ച് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE