യുഎഇ സന്ദർശക വിസ; കർശന പരിശോധന- കൃത്യമായ യാത്രാ രേഖകൾ വേണം

By Trainee Reporter, Malabar News
Malabar News_ behrain
Representational image
Ajwa Travels

ദുബായ്: സന്ദർശക വിസയിൽ ജോലി തേടിയെത്തുന്നവരെ കണ്ടെത്താൻ യുഎഇയിലെ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം പരിശോധന കർശനമാക്കി. കൃത്യമായ യാത്രാ രേഖകൾ ഇല്ലാത്തതിനാൽ ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നെത്തിയ നൂറുകണക്കിന് ആളുകളെ കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിരുന്നു.

ഇവ ശ്രദ്ധിക്കാം

1. സന്ദർശക വിസയിൽ എത്തുന്ന യാത്രക്കാരോട് സന്ദർശന ലക്ഷ്യം, താമസ സ്‌ഥലം, ചിലവഴിക്കാനുള്ള പണം എന്നിവയെ കുറിച്ച് വിമാനത്താവളങ്ങളിൽ നിന്ന് ചോദിക്കും. വ്യക്‌തമായി ഉത്തരം പറയാത്തവർക്ക് വിമാനത്താവളത്തിന് പുറത്ത് കടക്കാനാവില്ല.

2. സന്ദർശക, വിനോദസഞ്ചാര വിസകളിൽ എത്തുന്നവർക്ക് ജോലി ചെയ്യാൻ അനുവാദമില്ല. റിക്രൂട്ട്മെന്റ് ഏജൻസിയും ട്രാവൽ ഏജൻസിയും സന്ദർശക വിസയിൽ ജോലി ഉറപ്പ് നൽകിയാലും അത് നിയമവിരുദ്ധമാണ്.

3. തൊഴിൽ വിസയിൽ വരുന്നവർ എൻട്രി പെർമിറ്റിൽ യുഎഇയിൽ എത്തി ജോലിയിൽ ചേരാൻ ആവശ്യമായ വിസാ നടപടികൾ പൂർത്തിയാക്കുകയാണ് വേണ്ടത്.

4. സന്ദർശക വിസയിൽ വരുന്നവരുടെ ലക്ഷ്യം വിനോദസഞ്ചാരം ആണെങ്കിൽ താമസിക്കുന്ന ഹോട്ടലിന്റെ വിവരം, മടക്ക ടിക്കറ്റ്, രാജ്യത്ത് ചിലവഴിക്കാൻ പണം എന്നിവ കരുതണം.

5. ബന്ധുവിനെയോ സുഹൃത്തിനെയോ സന്ദർശിക്കാനാണ് വരുന്നതെങ്കിൽ ഇവരുടെ വിസയുടെ പകർപ്പ്, പാസ്‌പോർട്ടിന്റെ പകർപ്പ്, വിലാസം, ഫോൺ നമ്പർ എന്നിവ കരുതണം. താമസ സ്‌ഥലത്തിന്റെ വിവരങ്ങളും പറയണം.

Most Read| ചക്രവാതച്ചുഴി; സംസ്‌ഥാനത്ത്‌ അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE