അബുദാബി: ടി-20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മൽസരത്തിനായി ഇന്ത്യ ഇന്നിറങ്ങും. നമീബിയയാണ് എതിരാളി. ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും അവസാന മൽസരത്തിൽ വിജയിച്ച് മടങ്ങാനാണ് ടീമിന്റെ ശ്രമം.
വിരാട് കോഹ്‍ലിയുടെ നായകത്വത്തിൽ ഇന്ത്യ കളിക്കുന്ന അവസാന ടി-20 മൽസരമാണിത്. മാത്രവുമല്ല, പരിശീലകന്‍ രവി ശാസ്‌ത്രിയുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന അവസാന മൽസരം കൂടിയാണിത്. ശാസ്‌ത്രിക്ക് വിജയത്തോടെ യാത്രയയപ്പ് നല്‍കാനാകും ടീം ഇന്ത്യയുടെ ശ്രമം.
ടൂർണമെന്റിൽ നിന്നും പുറത്തായ സാഹചര്യത്തിൽ, ഇതുവരെ അവസരം ലഭിക്കാത്ത താരങ്ങളെ ഇന്നത്തെ മൽസരത്തിൽ കളിപ്പിച്ചേക്കും. സ്‌പിന്നർ രാഹുൽ ചഹാറിനെ ടീമിൽ ഉൾപ്പെടുത്തും. ഇഷാൻ കിഷനെ കളിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.
അതേസമയം ന്യൂസിലൻഡിന്റെ ഇന്ത്യൻ പര്യടനത്തിനുള്ള ടീമിനെ നാളെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
Most Read: രണ്ടാഴ്‌ച കോമയിൽ; ഉണർന്നപ്പോൾ ഭാഷ മാറി സംസാരം, അമ്പരന്ന് യുവതി