മേപ്പാടി: വയനാട് മേപ്പാടിയിൽ മിഠായി കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ദേഹാസ്വാസ്‌ഥ്യം. ഇതേത്തുടർന്ന് 14 കുട്ടികളെ മേപ്പാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേപ്പാടി മദ്രസയിലെ ഏഴാം ക്ളാസ് വിദ്യാർഥികൾക്കാണ് മിഠായി കഴിച്ചതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്.
ക്ളാസിലെ ഒരു കുട്ടിയുടെ ജൻമദിനത്തിന് നൽകിയതായിരുന്നു മിഠായി. ഇത് കഴിച്ചതിന് ശേഷമായിരുന്നു സംഭവം. സമീപത്തെ കടയിൽ നിന്ന് വാങ്ങിയ എക്‌ളയേർസ് മിഠായി ആണ് ക്ളാസിൽ വിതരണം ചെയ്‌തത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഡോക്‌ടർമാരും രക്ഷിതാക്കളും വ്യക്‌തമാക്കി. മിഠായിയുടെ സാമ്പിൾ പരിശോധനക്കയച്ചിട്ടുണ്ട്.
Most Read| കേരളത്തിന് ആശ്വാസം; വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം