അബുദാബി: ഡിസംബർ മുതൽ യുഎഇയിൽ ഇന്ധനവില കുറയും. പെട്രോളിന് ലിറ്ററിന് മൂന്ന് ഫിൽസും ഡീസലിന് നാല് ഫില്‍സുമാണ് കുറയുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയനുസരിച്ച് അതാതു മാസം യോഗം ചേർന്നാണ് പ്രാദേശിക ഇന്ധന വില നിശ്ചയിക്കുന്നത്.
പുതിയ ഇന്ധനവില പ്രകാരം യുഎഇയിൽ ഒരു ലിറ്റർ സൂപ്പർ 98 പെട്രോളിന് 2.77 ദിർഹമായി വിലകുറയും. നേരത്തെ ഇത് 2.80 ദിർഹമായിരുന്നു. കൂടാതെ സ്പെഷ്യൽ 95 പെട്രോളിന് 2.69 ദിർഹത്തിൽ നിന്നും 2.66 ദിർഹമായും, ഇ-പ്ളസിന് 2.61 ദിർഹത്തിൽ നിന്നും 2.58 ദിർഹമായും കുറയും. ഒപ്പം തന്നെ ഡീസലിന് 2.81 ദിർഹത്തിൽ നിന്നും 2.77 ദിർഹമായും വില കുറയും.
Read also: സ്ഥലംമാറ്റം കിട്ടിയ എസ്ഐ കരഞ്ഞുകൊണ്ട് യാത്രയാക്കി നാട്ടുകാർ; വീഡിയോ




































