സ്‌ഥലംമാറ്റം കിട്ടിയ എസ്ഐയെ കരഞ്ഞുകൊണ്ട് യാത്രയാക്കി നാട്ടുകാർ; വീഡിയോ

By Desk Reporter, Malabar News
police officer gets an emotional farewell
Ajwa Travels

ഗാന്ധിനഗർ: ഇഷ്‌ടപെട്ട അധ്യാപകർ സ്‌ഥലം മാറിപ്പോകുമ്പോൾ അവരെ വിദ്യാർഥികൾ കരഞ്ഞുകൊണ്ട് യാത്രയാക്കുന്ന കാഴ്‌ചകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു പോലീസുകാരന് സ്‌ഥലം മാറ്റം കിട്ടുമ്പോൾ പ്രദേശത്തെ ജനങ്ങൾ സങ്കടപ്പെടുന്നത് അപൂർവമായ കാഴ്‌ചയാണ്.

ഗുജറാത്തിലാണ് സംഭവം നടന്നത്. ഗുജറാത്തിലെ ഖേദ്ബ്രഹ്‌മ പട്ടണത്തിലെ സബ് ഇൻസ്‌പെക്‌ടറായ വിശാൽ പട്ടേലിനാണ് ഹൃദ്യമായ യാത്രയയപ്പ് ലഭിച്ചത്. നൂറുകണക്കിന് പേരാണ് എസ്ഐക്ക് യാത്രയയപ്പ് നൽകാനായി എത്തിയത്. ​

നാട്ടുകാരും സഹപ്രവർത്തകരും വികാരാധീനരായതോടെ പോലീസ് ഉദ്യോഗസ്‌ഥന്റെ കണ്ണും നിറഞ്ഞു. നാട്ടുകാർക്ക് പ്രിയപ്പെട്ടയാളായിരുന്ന എസ്ഐ പരാതികളുമായി വരുന്ന ജനങ്ങളോട് മാന്യമായി പെരുമാറുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നയാളായിരുന്നു. അങ്ങനെ നാട്ടുകാർക്ക് ഇദ്ദേഹം പ്രിയപ്പെട്ടയാളായി.

ഇതിനിടെ വിശാലിന് മറ്റൊരിടത്തേക്ക് സ്‌ഥലം മാറ്റം കിട്ടി. എസ്ഐ വിശാലിന് യാത്രയയപ്പ് നൽകാൻ നിരവധി പേരാണ് സ്‌റ്റേഷനിലെത്തിയത്. നാട്ടുകാർ ഓരോരുത്തരായി വിശാലിനെ കെട്ടിപ്പിടിച്ചു. ചിലർക്ക് കരച്ചിലടക്കാനായില്ല. ഇ‌ടക്ക് വിശാലും കണ്ണീരണിഞ്ഞു.

യാത്രയയപ്പിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ​ ഇദ്ദേഹം കണ്ണീർ തുടക്കുന്നത് വീഡിയോയിൽ കാണാം. ഇദ്ദേഹം യാത്ര ചോദിക്കുമ്പോൾ ആളുകൾ ഇദ്ദേഹത്തിന്റെ മേൽ പൂക്കൾ ചൊരിയുന്നതും വീഡിയോയിൽ കാണാം.

Most Read:  പ്രസവവേദനയെ തുടർന്ന് സൈക്കിൾ ചവിട്ടി ആശുപത്രിയിലേക്ക്; കയ്യടി നേടി ന്യൂസിലൻഡ് എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE