അബുദാബി: ഒക്‌ടോബർ മാസത്തോടെ യുഎഇയിൽ ഇന്ധനവില വർധിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. പെട്രോളിന് ലിറ്ററിന് 6 ഫിൽസ് വരെയും ഡീസലിന് 13 ഫില്‍സ് വരെയുമാണ് ഇന്ധനവിലയിൽ വർധന ഉണ്ടാകുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയനുസരിച്ച് അതാത് മാസം യോഗം ചേർന്നാണ് ഇന്ധന വിലയിൽ തീരുമാനമെടുക്കുന്നത്.
പുതിയ നിരക്ക് പ്രകാരം സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.60 ദിർഹമാണ് വില. 2.55 ദിർഹമാണ് ഇതിന്റെ പഴയ നിരക്ക്. കൂടാതെ സ്‌പെഷ്യൽ 95ന് 2.49 ദിർഹമായും, ഇ-പ്ളസിന് 2.42 ദിർഹമായും വില ഉയരും. ഇവയുടെ പഴയ നിരക്ക് യഥാക്രമം 2.44 ദിർഹവും, 2.36 ദിർഹവുമാണ്. കൂടാതെ ഡീസലിന് 2.38 ദിർഹമായിരുന്ന നിരക്ക് 2.51 ദിർഹം ആയും ഉയരും.
Read also: മോൻസൺ മാവുങ്കലിന്റെ വീട്ടിൽ സംയുക്‌ത പരിശോധന; നെയിം ബോർഡുകൾ നീക്കി








































