അബുദാബി: യുഎഇയിൽ ഇന്ധനവില കുതിച്ചുയരുന്നു. യുക്രൈന് നേരെ റഷ്യ നടത്തുന്ന ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് നിരക്ക് വർധനവിന് കാരണം.
ചരിത്രത്തിൽ ആദ്യമായി യുഎഇയിൽ പെട്രോൾ വില മൂന്നു ദിർഹത്തിന് മുകളിൽ എത്തിയിരിക്കുകയാണ്. പെട്രോൾ, സൂപ്പർ ലിറ്ററിന് മൂന്ന് ദിർഹം 23 ഫിൽസും സ്‌പെഷ്യൽ ലിറ്ററിന് 3 ദിർഹം 12 ഫിൽസുണ് നിരക്ക്.
റഷ്യയുടെ യുക്രൈന്‍ അധിനിവേശം മൂലം ആഗോള തലത്തില്‍ ക്രൂഡ് ഓയിലിനുണ്ടായ വര്‍ധനവാണ് യുഎഇയിലേയും ഇന്ധന വിലയെ ബാധിച്ചതെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരിയിലെ ഇന്ധന വിലയെ അപേക്ഷിച്ച് 11 ശതമാനത്തോളമാണ് മാര്‍ച്ച് മാസത്തിലെ ഇന്ധന വിലയിലുണ്ടായിരിക്കുന്ന വര്‍ധനവ്.
2015 ഓഗസ്‌റ്റില്‍ ഇന്ധനവിലയില്‍ ഉദാരവല്‍ക്കരണം ഏര്‍പ്പെടുത്തിയതിന് ശേഷം ഇത് ആദ്യമായാണ് ഇന്ധന വില ഇത്രയധികമായി കൂടുന്നത്.
റഷ്യയുടെ യുക്രൈനെതിരായ യുദ്ധം അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിപ്പിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറായാണ് ഉയർന്നടി. ഇന്ത്യയടക്കമുള്ള ഉപഭോഗ രാജ്യങ്ങളിൽ ഇന്ധന വില വർധനക്കും അതുവഴി വിലക്കയറ്റത്തിനും കാരണമാകുന്നതാണ് ഈ മാറ്റം.
Most Read: ഓപ്പറേഷന്‍ ഗംഗ; ഇന്ന് കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കും