കൊച്ചി: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇന്ധനവില വീണ്ടും കൂട്ടുന്നത്. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയുമാണ് വർധിപ്പിച്ചത്.
തിരുവനന്തപുരത്ത് ഇന്ന് പെട്രോൾവില 92 രൂപ 74 പൈസയാണ്. ഡീസൽ വിലയാകട്ടെ 87 രൂപ 27 പൈസയുമാണ്. കോഴിക്കോട് പെട്രോൾ വില 91 രൂപ 23 പൈസയും ഡീസൽവില 85 രൂപ 89 പൈസയുമാണ്.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില വര്‍ധിപ്പിക്കുന്നത്. കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. എന്നാൽ ഫലപ്രഖ്യാപനം വന്നതോടെ, പതിവ് തെറ്റിക്കാതെ വീണ്ടും വിലവർധന ആരംഭിച്ചിരിക്കുകയാണ്.
Read Also: പ്രത്യേക കോവിഡ് ആനുകൂല്യം; 50,000 കോടിയുടെ പദ്ധതികളുമായി റിസർവ് ബാങ്ക്







































