തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റെക്കോർഡ് സൃഷ്ടിച്ച് ഇന്ധനവില. ഇന്നത്തെ വിലയിലും വർധനയുണ്ടായി. ഒരു ലിറ്റർ ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂടിയത്. കൊച്ചി നഗരത്തിൽ ഡീസൽ വില 80.77 രൂപയും പെട്രോളിന് 86.57 രൂപയുമായി ഉയർന്നു.
2018 ഒക്ടോബറിലാണ് പെട്രോൾ വില മുമ്പ് റെക്കോർഡിൽ എത്തിയത്. അന്ന് ലിറ്ററിന് 85.99 രൂപയായിരുന്നു വില.
Also Read: ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട സംഘർഷം; നാല് കേസുകൾ രജിസ്റ്റർ ചെയ്തു







































