ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ക്രൈം ഡ്രാമ ചിത്രം ‘ജോജി’യുടെ ട്രെയ്ലർ പുറത്ത്. ആമസോൺ പ്രൈമിലൂടെ ഏപ്രിൽ 7ന് ചിത്രം റിലീസിന് ഒരുങ്ങവേയാണ് പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് ട്രെയ്ലർ പുറത്തിറങ്ങിയത്. ഫഹദ് ഫാസിൽ ഫേസ്ബുക്കിലൂടെ ട്രെയ്ലർ പങ്കുവെച്ചിട്ടുണ്ട്.
ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ഫഹദ് നിറഞ്ഞാടിയ മുൻ ചിത്രങ്ങൾ പോലെ തന്നെ ഏറെ പുതുമകൾ തന്നെയാണ് ജോജിയിലും ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. പനച്ചേല്‍ കുട്ടപ്പൻ എന്നയാളിന്റെ കുടുംബത്തില്‍ നടക്കുന്ന ഒരു പ്രത്യേക സംഭവവും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢമായ കാര്യങ്ങളുമാണ് ചിത്രത്തിന്റെ ആധാരമെന്നാണ് ട്രെയ്ലറിൽ നിന്ന് വ്യക്തമാകുന്നത് . പനച്ചേല്‍ കുട്ടപ്പന്റെ മക്കളിൽ ഒരാളായാണ് ഫഹദ് ഫാസില്‍ എത്തുന്നത്.
View this post on Instagram
ഷേക്സ്പിയറുടെ മാക്ബത്ത് എന്ന നാടകത്തെ അധികരിച്ചാണ് ചിത്രത്തിന്റെ രചന ശ്യാം പുഷ്കരൻ നിർവഹിച്ചിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദും ദിലീഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജോജി. ഭാവനാ സ്റ്റുഡിയോസാണ് നിർമാണം.
ഏറെ ജനശ്രദ്ധ നേടിക്കൊണ്ട് തന്നെയാണ് ജോജിയുടെ ടീസറും പുറത്തിറങ്ങിയത്. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകൻ ബേസിൽ ജോസഫ്, അലിസ്റ്റർ അലക്സ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Also Read: ഇനി ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’ കാണാം ആമസോണ്‍ പ്രൈമിലും







































