ഇനി ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ കാണാം ആമസോണ്‍ പ്രൈമിലും

By Staff Reporter, Malabar News
the great indian kitchen
Ajwa Travels

ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ജിയോ ബേബി ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ ആമസോണ്‍ പ്രൈമിലെത്തുന്നു. നിമിഷ സജയന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഏപ്രില്‍ 2 മുതൽ ആമസോണില്‍ സ്ട്രീമിങ് ആരംഭിച്ചതായി സംവിധായകൻ ജിയോ ബേബി തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

അമേരിക്കന്‍ ആസ്‌ഥാനമായ ജെകെഎച്ച്‌ ഹോള്‍ഡിങ്‌സ് എന്ന കമ്പനിയുടെ ഉടമസ്‌ഥതയില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സിനിമക്കുള്ള ഒടിടി പ്ളാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് ചിത്രം ആദ്യം റിലീസ് ചെയ്‌തിരുന്നത്‌. സിനിമ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ മുൻനിർത്തി നേരത്തെ ആമസോണ്‍ അടക്കമുള്ള നിരവധി ഒടിടി പ്ളാറ്റ്‌ഫോമുകള്‍ ചിത്രം സ്വീകരിച്ചിരുന്നില്ലെന്ന് പല അഭിമുഖങ്ങളിലും സംവിധായകന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട മികച്ച ചിത്രമായി മാറിയ ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ ഇപ്പോഴിതാ ആമസോണിലൂടെ തന്നെ പ്രേക്ഷകർക്ക് അരികിലേക്ക് എത്തുകയാണ്.

ഇത് സാധ്യമായത് ചിത്രത്തിന് മികച്ച പ്രേക്ഷകര്‍ ഉണ്ടായതു കൊണ്ടാണെന്ന് കുറിച്ച ജിയോ ബേബി പ്രേക്ഷകർക്ക് നന്ദിയും അറിയിക്കുന്നുണ്ട്.

സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമക്ക് ശേഷം ഒന്നിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ഡിജോ അഗസ്‌റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്‌ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്ന് നിർമിച്ച ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്‌തത്‌ സാലു കെ തോമസ് ആണ്. സൂരജ് എസ് കുറുപ്പ് ഈണം പകർന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസും കലാസംവിധാനം ജിതിന്‍ ബാബുവുമാണ് നിർവഹിച്ചത്.

Read Also: എംകെ സ്‌റ്റാലിന്റെ മകളുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE