പോത്തേട്ടൻ ബ്രില്യൻസ് വീണ്ടും; സസ്‌പെൻസ് നിറച്ച് ‘ജോജി’; ട്രെയ്‌ലർ പുറത്ത്

By News Desk, Malabar News

ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ക്രൈം ഡ്രാമ ചിത്രം ‘ജോജി’യുടെ ട്രെയ്‌ലർ പുറത്ത്. ആമസോൺ പ്രൈമിലൂടെ ഏപ്രിൽ 7ന് ചിത്രം റിലീസിന് ഒരുങ്ങവേയാണ് പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് ട്രെയ്‌ലർ പുറത്തിറങ്ങിയത്. ഫഹദ് ഫാസിൽ ഫേസ്‌ബുക്കിലൂടെ ട്രെയ്‌ലർ പങ്കുവെച്ചിട്ടുണ്ട്.

ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ഫഹദ് നിറഞ്ഞാടിയ മുൻ ചിത്രങ്ങൾ പോലെ തന്നെ ഏറെ പുതുമകൾ തന്നെയാണ് ജോജിയിലും ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. പനച്ചേല്‍ കുട്ടപ്പൻ എന്നയാളിന്റെ കുടുംബത്തില്‍ നടക്കുന്ന ഒരു പ്രത്യേക സംഭവവും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢമായ കാര്യങ്ങളുമാണ് ചിത്രത്തിന്റെ ആധാരമെന്നാണ് ട്രെയ്‌ലറിൽ നിന്ന് വ്യക്‌തമാകുന്നത് . പനച്ചേല്‍ കുട്ടപ്പന്റെ മക്കളിൽ ഒരാളായാണ് ഫഹദ് ഫാസില്‍ എത്തുന്നത്.

 

View this post on Instagram

 

A post shared by Dileesh Pothan (@dileeshpothan)

ഷേക്‌സ്‌പിയറുടെ മാക്‌ബത്ത് എന്ന നാടകത്തെ അധികരിച്ചാണ് ചിത്രത്തിന്റെ രചന ശ്യാം പുഷ്‌കരൻ നിർവഹിച്ചിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദും ദിലീഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജോജി. ഭാവനാ സ്‌റ്റുഡിയോസാണ് നിർമാണം.

ഏറെ ജനശ്രദ്ധ നേടിക്കൊണ്ട് തന്നെയാണ് ജോജിയുടെ ടീസറും പുറത്തിറങ്ങിയത്. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകൻ ബേസിൽ ജോസഫ്, അലിസ്‌റ്റർ അലക്‌സ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Also Read: ഇനി ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ കാണാം ആമസോണ്‍ പ്രൈമിലും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE