മാനന്തവാടി: ജില്ലയിലെ രണ്ട് ആശുപത്രികളിൽ പിഎസ്എ ഓക്‌സിജൻ ജനറേഷൻ പ്ളാന്റുകൾ സ്‌ഥാപിക്കാൻ സർക്കാർ തുക അനുവദിച്ചു. മാനന്തവാടി ജില്ലാ ആശുപത്രി, കൽപ്പറ്റ ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കുന്നത്.
മാനന്തവാടിയിൽ 1500 എൽബിഎസ് ശേഷിയുള്ള പ്ളാന്റിന് 1.6 കോടിയും കൽപ്പറ്റയിൽ 1000 എൽബിഎസ് ശേഷിയുള്ള പ്ളാന്റിന് 1.2 കോടിയുമാണ് അനുവദിച്ചത്. കേരള മെഡിക്കൽ സർവീസസ് കോർപറേഷനെയാണ് അടിയന്തരമായി പ്ളാന്റുകൾ വാങ്ങി സ്‌ഥാപിക്കുന്നതിന് സർക്കാർ ചുമതലപ്പെടുത്തിയത്.
കോവിഡ് രണ്ടാം തരംഗത്തിൽ മെഡിക്കൽ ഓക്‌സിജൻ ഉപയോഗം വർധിച്ച പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ 35 ആരോഗ്യ സ്‌ഥാപനങ്ങളിലാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേന ഓക്‌സിജൻ ജനറേറ്ററുകൾ സ്‌ഥാപിക്കുന്നത്. ആകെ 38.55 കോടിയാണ് ഇതിന്റെ എസ്‌റ്റിമേറ്റ് തുകയായി കണക്കാക്കുന്നത്.
Read Also: എസ്എസ്എൽസി ഐടി പ്രായോഗിക പരീക്ഷ ഒഴിവാക്കി; ഹയർ സെക്കണ്ടറി പരീക്ഷകൾ നടത്തും




































