എസ്എസ്എൽസി ഐടി പ്രായോഗിക പരീക്ഷ ഒഴിവാക്കി; ഹയർ സെക്കണ്ടറി പരീക്ഷകൾ നടത്തും

By Staff Reporter, Malabar News
MalabarNews_online exams
Representation Image
Ajwa Travels

തിരുവനന്തപുരം: എസ്എസ്എൽസി ഐടി പ്രായോഗിക പരീക്ഷ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് നടപടി, എന്നാൽ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ ഒഴിവാക്കില്ല. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ ജൂൺ 21 മുതൽ ജൂലായ് 7 വരെ നടത്തും.

ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി മൂല്യ നിർണയം ജൂൺ 1 മുതൽ ജൂൺ 19 വരെയും എസ്എസ്എൽസി മൂല്യനിർണയം ജൂൺ 7 മുതൽ 25 വരെ നടത്തും. മൂല്യ നിർണയത്തിന് പോകുന്ന അധ്യാപകരെ വാക്‌സിനേറ്റ് ചെയ്യും. മൂല്യ നിർണയത്തിന് മുൻപ് തന്നെ വാക്‌സിനേഷൻ പൂർത്തീകരിക്കും.

ആരോ​ഗ്യ വകുപ്പും, വിദ്യാഭ്യാസ വകുപ്പും ഇതിനായുള്ള നിർദേശങ്ങൾ ആലോചിച്ച് തീരുമാനിക്കും. പിഎസ്‌സി അഡ്വൈസ് ഓൺലൈൻ വഴിയാക്കുന്നത് പരിഗണനയിൽ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: സംസ്‌ഥാനത്ത്‌ ബ്ളാക്ക് ഫംഗസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട് ചെയ്‌തേക്കാമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE