കുണ്ടറ: യുവതിയുടെ പീഡന പരാതിയെ തുടർന്ന് ജി പത്‌മാകരനെ എൻസിപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. പാർട്ടി കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തെ തുടർന്നാണ് തീരുമാനം. കൊല്ലം ജില്ലാ പ്രസിഡണ്ട് എൻ രാജീവിനെയും സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. എൻസിപി സംസ്‌ഥാന നിർവാഹക സമിതി അംഗമാണ് പത്‌മാകരൻ.
കേസിൽ മന്ത്രി എകെ ശശീന്ദ്രന് എതിരെയും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കേസില്‍ മന്ത്രി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നാണ് യുവതിയുടെ മൊഴി. മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും ഇവർ വ്യക്‌തമാക്കിയിട്ടുണ്ട്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണ് മന്ത്രി ഇടപെട്ടത്. ഇത് പീഡനക്കേസിലെ പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്. അതുകൊണ്ട് തന്നെ കേസില്‍ മന്ത്രിയും കുറ്റക്കാരനാണെന്നും പെണ്‍കുട്ടി പറഞ്ഞു.
Read also: സംസ്‌ഥാനത്ത് 3 പേർക്ക് കൂടി സിക; നിലവിൽ ചികിൽസയിലുള്ളത് 6 പേർ







































