പീഡന പരാതി; ജി പത്‌മാകരനെ എൻസിപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു

By Syndicated , Malabar News
Kasargod Deputy Director suspended
Ajwa Travels

കുണ്ടറ: യുവതിയുടെ പീഡന പരാതിയെ തുടർന്ന് ജി പത്‌മാകരനെ എൻസിപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. പാർട്ടി കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തെ തുടർന്നാണ് തീരുമാനം. കൊല്ലം ജില്ലാ പ്രസിഡണ്ട് എൻ രാജീവിനെയും സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്‌. എൻസിപി സംസ്‌ഥാന നിർവാഹക സമിതി അംഗമാണ് പത്‌മാകരൻ.

കേസിൽ മന്ത്രി എകെ ശശീന്ദ്രന് എതിരെയും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കേസില്‍ മന്ത്രി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നാണ് ​യുവതിയുടെ മൊഴി. മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും ഇവർ വ്യക്‌തമാക്കിയിട്ടുണ്ട്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണ് മന്ത്രി ഇടപെട്ടത്. ഇത് പീഡനക്കേസിലെ പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്. അതുകൊണ്ട് തന്നെ കേസില്‍ മന്ത്രിയും കുറ്റക്കാരനാണെന്നും പെണ്‍കുട്ടി പറഞ്ഞു.

Read also: സംസ്‌ഥാനത്ത് 3 പേർക്ക് കൂടി സിക; നിലവിൽ ചികിൽസയിലുള്ളത് 6 പേർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE