കോഴിക്കോട്: കോഴിക്കോട്ട് നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. പാളയത്തെ കെപി ട്രാവൽസ് മാനേജരും കല്ലായി സ്വദേശിയുമായ ബിജുവിനെയാണ് പോലീസ് എന്ന വ്യാജേന എത്തിയ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്. പാളയം എംഎം അലി റോഡിൽ വെച്ച് ഇന്ന് പുലർച്ചെയാണ് ബിജുവിനെ സംഘം കടത്തിക്കൊണ്ടുപോയത്.
ഇവിടെ ഓഫീസിൽ എത്തിയതായിരുന്നു ബിജു. ഈ സമയത്താണ് പോലീസ് എന്ന് പറഞ്ഞ് എത്തിയവർ ബിജുവിനെ വാഹനത്തിൽ കയറ്റി കൊണ്ടുപോയത്. സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ബിജുവിനെ കാണാതായതിനെ തുടർന്ന് സുഹൃത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു. കസബ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി