കണ്ണൂർ: പഴയങ്ങാടിയിൽ പാചക വാതകം ചോർന്നുണ്ടായ തീപിടിത്തത്തിൽ നാല് ഇതര സംസ്‌ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു. രണ്ടാളുടെ നില ഗുരുതരമാണ്. ഒഡിഷ കുർദ് സ്വദേശികളായ ശിവ ബഹ്‌റ (35), നിഗം ബഹ്‌റ (40), സുഭാഷ് ബഹ്‌റ (50), ജീതു (28) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുതിയങ്ങാടി ഹാർബറിന് സമീപത്തെ ക്വാട്ടേഴ്‌സിൽ ഇന്ന് രാവിലെ ആറരയോടെയാണ് അപകടം. ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ തീ പടരുകയായിരുന്നു. ഇന്നലെ രാത്രിയിൽ ഗ്യാസ് അടുപ്പ് കൃത്യമായി ഓഫ് ചെയ്‌തിരുന്നില്ലെന്നാണ് വിവരം. രാത്രി ഗ്യാസ് ലീക്കായി മുറിയിൽ നിറയുകയും രാവിലെ അടുപ്പിൽ തീ പിടിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആളിക്കത്തുകയും ആയിരുന്നു.
Most Read| കൃഷ്‌ണാന്നും വിളിച്ച് ചാടി; ഒഴുക്കിൽപ്പെട്ട 17-കാരിയെ രക്ഷിച്ച് ശ്രേയ