ന്യൂഡെല്‍ഹി: കര്‍ഷക സമരത്തോടുള്ള കേന്ദ്ര സമീപനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് തോന്നുന്നില്ല, ട്രാക്ടറുമായി തയ്യാറാവുക എന്നാണ് ടിക്കായത്ത് പറഞ്ഞത്.
”സര്‍ക്കാര്‍ സമ്മതിക്കാന്‍ പോകുന്നില്ല. നമ്മള് കൈകാര്യം ചെയ്യണം. ട്രാക്ടറുകള്‍ ഉപയോഗിച്ച് തയ്യാറെടുപ്പ് നടത്തണം. ഭൂമി സംരക്ഷിക്കാന്‍ പ്രസ്ഥാനം ശക്തമാക്കേണ്ടതുണ്ട്,” ടിക്കായത്ത് പറഞ്ഞു.
കേന്ദ്രവും കര്‍ഷകരുമായി ഇതുവരെ 11ലേറെ തവണയാണ് ചര്‍ച്ചകള്‍ നടന്നത്. കര്‍ഷക ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കില്ലെന്നും വീണ്ടും ചർച്ച നടത്താമെന്നുമാണ് കേന്ദ്ര നിലപാട്. എന്നാല്‍ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാതെ സമരങ്ങൾ അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. നിയമങ്ങൾ പിൻവലിക്കാത്ത പക്ഷം കൂടുതൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കർഷക നേതാക്കൾ പറയുന്നു.
Read also: കോവിഡ് നഷ്ടപരിഹാരം; പദ്ധതി വേണമെന്ന് സുപ്രീം കോടതി







































