ശ്രീനഗര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ അനന്തരവന് മുബഷിര്‍ ആസാദ് കോണ്‍ഗ്രസ് വിട്ട് ബിജെപി കൂടാരത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെ സ്വാധീനിച്ചുവെന്നും ഇതിനാലാണ് ബിജെപിക്കൊപ്പം ചേരുന്നതെന്നും മുബഷിര്‍ പറഞ്ഞു.
കോൺഗ്രസ് നേതൃത്വം ഗുലാം നബി ആസാദിനോട് കാണിക്കുന്ന അവഗണനയും തന്നെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്ന് മുബഷിര്‍ ചൂണ്ടിക്കാട്ടി. ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് ഗുലാം നബി ആസാദുമായി താന്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ചേരിപ്പോരില്‍ തകര്‍ന്നിരിക്കുകയാണ്. മോദിയുടെ നേതൃത്വത്തില്‍ ജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസിലെ കരിസ്മാറ്റിക് നേതാക്കളില്‍ ഒരാള്‍ ഗുലാം നബി ആസാദിനോട് പെരുമാറിയ രീതി സാധാരണ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയിരിക്കുന്നു; മുബഷിര്‍ ആരോപിച്ചു.
പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള ഹിന്ദു, മുസ്ലിം, ഗുജ്ജര്‍, ബക്കര്‍വാളുകള്‍, പഹാരികള്‍ എന്നിങ്ങനെ എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ ചേരുന്നതോടെ ബിജെപി അതിവേഗം വളരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മു കശ്മീർ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന, മുന്‍ എംഎല്‍എ ദലീപ് സിംഗ് പരിഹാര്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്നാണ് മുബഷിര്‍ ആസാദിനെയും അനുയായികളെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. മുബഷിറിന്റെ കൂടുമാറ്റം ചെനാബ് വാലി മേഖലയിലെ ദോഡ, കിഷ്ത്വാര്‍, റംബാന്‍ ജില്ലകളില്‍ നിന്നുള്ള കൂടുതല്‍ യുവ പ്രവര്‍ത്തകരെ ബിജെപിയിലേക്ക് എത്തിക്കുമെന്ന് വീന്ദര്‍ റെയ്ന പറഞ്ഞു.
Most Read: ആദായനികുതി വകുപ്പിന്റെ പ്രവര്‍ത്തനം ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ മാത്രം; ശിവസേന








































