കോൺഗ്രസ് വിട്ട് ദിവസങ്ങൾ മാത്രം; സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നു

By Syndicated , Malabar News
sunil-jakhar
Ajwa Travels

പഞ്ചാബ്: കോൺഗ്രസ് വിട്ട മുൻ പിസിസി അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നു. പാർട്ടി വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നത്.

‘ഗുഡ്‌ബൈ, ഗുഡ്‌ലക്ക് കോണ്‍ഗ്രസ്’ എന്ന തലക്കെട്ടിൽ ഫേസ്ബുക്ക് ലൈവ് വന്നാണ് ജാഖര്‍ തന്റെ രാജി പ്രഖ്യാപിച്ചത്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെ വിമര്‍ശിച്ചതിന് സുനില്‍ ജാഖറിനെതിരെ പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. പിന്നാലെയാണ് രാജി പ്രഖ്യാപനം.

ജാഖറിനെ ബിജെപി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനും പഞ്ചാബില്‍ ചില ചുമതലകള്‍ നല്‍കാനും സാധ്യതയുണ്ടെന്നും ജാഖറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

Read also: പെഷവാറിൽ ഐബി ഉദ്യോഗസ്‌ഥർക്ക് നേരെ വെടിവെപ്പ്; ഒരു മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE