പെഷവാറിൽ ഐബി ഉദ്യോഗസ്‌ഥർക്ക് നേരെ വെടിവെപ്പ്; ഒരു മരണം

By Syndicated , Malabar News
ib official-killed
Ajwa Travels

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ പെഷവാറിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥർക്ക് നേരെയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഐബിയിലെ അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്‌ടർ നജ്ബീർ റഹ്‌മാനാണ് കൊല്ലപ്പെട്ടത്. മറ്റൊരു ഉദ്യോഗസ്‌ഥൻ അമാനുള്ള, സഹോദരൻ ജുനൈദ് ബാഗ്‌ദാദി എന്നിവർക്ക് പരുക്കേറ്റതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.

യകറ്റൂട്ട് പ്രദേശത്ത് അത്താഴം കഴിഞ്ഞ് കാറിൽ കയറുന്നതിനിടെയാണ് ഉദ്യോഗസ്‌ഥർക്ക് നേരെ അജ്‌ഞാതൻ വെടിയുതിർത്തത്. ആക്രമണത്തിൽ പരുക്കേറ്റ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് നജ്ബീർ മരണപ്പെട്ടത്. ആക്രമണത്തിൽ തീവ്രവാദ വിരുദ്ധ വകുപ്പ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഏപ്രിലിൽ സെക്യൂരിറ്റി ചെക്ക്‌പോസ്‌റ്റിനു നേരെയുണ്ടായ ആക്രമണത്തിലും ഒരു ഐബി ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടിരുന്നു.

Read also: രാജസ്‌ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE