രാജസ്‌ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ടു

By Syndicated , Malabar News
Two women met a tragic end after being hit by a pick-up van in Angamaly
Representational Image
Ajwa Travels

ജയ്‌പൂർ: രാജസ്‌ഥാനിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ടു. 16നും 22നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 7 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. ഭരത്പൂർ ജില്ലയിൽ ബർഖേദ ഗ്രാമത്തിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം.

മാർക്കറ്റിൽ നിന്ന് മടങ്ങും വഴി യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ എസ്‌യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരിൽ ഒരാളുടെ വിവാഹം എട്ട് ദിവസം മുൻപാണ് കഴിഞ്ഞതെന്നും അസിസ്‌റ്റന്റ് പൊലീസ് സൂപ്രണ്ട് രഘുവീർ സിംഗ് പറഞ്ഞു. അപകടത്തിൽ എസ്‌യുവിയിലെ 7 യാത്രക്കാർക്ക് പരുക്കേറ്റു. ഇവരെ അൽവാർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read also: എംവി ജയരാജനെതിരെ പരാതി നൽകി യൂത്ത് കോൺ​ഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE