എംവി ജയരാജനെതിരെ പരാതി നൽകി യൂത്ത് കോൺ​ഗ്രസ്

By Syndicated , Malabar News
mv-jayarajan

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെതിരെ പോലീസിൽ പരാതി നൽകി യൂത്ത് കോൺ​ഗ്രസ്. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരായ എംവി ജയരാജന്റെ പ്രസ്‌താവന കലാപമുണ്ടാക്കണമെന്ന ദുഷ്‌ടലാക്കോടെ ആണെന്നാണ് യൂത്ത് കോൺ​ഗ്രസ് ആരോപണം.

പന്തീരാണ്ട്​ കാലം പട്ടിയുടെ വാല്​ കുഴലിലിട്ടാലും നേരെയാകില്ലെന്നും, ഇതുപോലെ​ കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ എത്രകാലം കുഴലിലിട്ടാലും നേരെയാക്കാൻ കോൺഗ്രസിന് കഴിയില്ലെന്നുമായിരുന്നു എംവി ജയരാജന്റെ പരാമർശം.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ സുധാകരന്റെ പരാമർശങ്ങളോട്​ പ്രതികരിക്കവേയാണ് എംവി ജയരാജൻ ഇത്തരത്തിൽ പ്രതികരിച്ചത്. ധിക്കാരവും അധിക്ഷേപവുമാണ്​ കെ സുധാകരന്‍റെ മുഖമുദ്ര. താൻ കഴിഞ്ഞേയുള്ളു മറ്റാരും എന്നതാണ്​ സുധാകരന്റെ നിലപാടെന്നും ജയരാജൻ കുറ്റപ്പെടുത്തിയിരുന്നു.

Read also: നടിയെ ആക്രമിച്ച കേസ്; ഷേഖ് ദര്‍വേഷ് സാഹിബിന് അന്വേഷണ ചുമതല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE