പനാജി: ബിജെപിയിൽനിന്ന് രാജിപ്രഖ്യാപിച്ച് ഗോവ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ലക്ഷ്മീകാന്ത് പർസേക്കർ. ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് രാജി. പാർട്ടിയിൽ തുടരാൻ താൽപര്യമില്ലെന്നും ശനിയാഴ്ച വൈകിട്ട് ഔദ്യോഗികമായി രാജിക്കത്ത് കൈമാറുമെന്നും ലക്ഷ്മീകാന്ത് അറിയിച്ചു.
പാർട്ടി കോർ കമ്മിറ്റിയിലെ അംഗവും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രിക തയ്യാറാക്കുന്ന കമ്മിറ്റിയുടെ ചുമതലയുള്ള നേതാവുമാണ് ലക്ഷ്മീകാന്ത്. 2002 മുതൽ 2017വരെ മാന്ദ്രെം മണ്ഡലത്തെ ലക്ഷ്മീകാന്ത് പ്രതിനിധീകരിച്ചിരുന്നു.
എന്നാൽ, ഇത്തവണ അതേമണ്ഡലത്തിൽ ദയാനന്ദ് സോപ്തയെ സ്ഥാനാർഥിയായി പാർട്ടി പ്രഖ്യാപിക്കുകയായിരുന്നു. ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കർ പ്രതിരോധമന്ത്രിയായി കേന്ദ്രമന്ത്രിസഭയിൽ പ്രവേശിച്ചതിന് ശേഷം 2014 മുതൽ 2017 വരെ പർസേക്കർ ആയിരുന്നു ചുമതല വഹിച്ചിരുന്നത്.
Read also: പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ കൊലപ്പെടുത്തി പിതാവ്







































